തിരുവനന്തപുരം : ചെത്തുകാരന്റെ മകനാണ് താനെന്നത് തെറ്റായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വിവാദ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെത്തുകാരന്റെ മകനാണെന്നത് താന്‍ മുമ്പും പറഞ്ഞതാണ്. മൂത്ത ജ്യേഷ്ഠന്‍ ചെത്തുകാരനായിരുന്നു. മറ്റൊരു ജ്യേഷ്ഠനും ചെത്ത് അറിയാമായിരുന്നു. ഇത് അഭിമാനമുള്ള കാര്യമാണ്. കര്‍ഷക കുടുംബമാണ്.ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്ബോള്‍ തന്നെ സുധാകരനെ അറിയാം. അദ്ദേഹം ആക്ഷേപിച്ചതായി കണക്കാക്കുന്നില്ല. ദുര്‍വൃത്തിയിലേര്‍പ്പെട്ടയാളുടെ മകനാണെങ്കിലല്ലേ ജാള്യതയുണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.