സെപ്റ്റംബറിൽ മഴ കനക്കു൦

16

സെപ്റ്റംബര്‍ മാസത്തില്‍ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ ആണ് ഇത് സംബന്ധിച്ച പ്രവചനങ്ങള്‍ നടത്തിയത്.

സെപ്റ്റംബര്‍ 2ന് ശേഷമാണ് സംസ്ഥാനത്തുടനീളം വ്യാപക മഴ ലഭിച്ചേക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകു ന്നത്. സെപ്റ്റംബര്‍ 3ന് മഴ കൂടുതല്‍ ശക്തമാകും. ആദ്യഘട്ടത്തില്‍ തെക്കൻ ജില്ലകളിലും, പിന്നീട് വടക്കൻ ജില്ലകളിലുമാണ് മഴ അനുഭവപ്പെടുക.

സാധാരണയില്‍ കൂടുതല്‍ മഴ സെപ്റ്റംബറില്‍ ലഭി ച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മഴവെള്ളപ്പാച്ചി ലിന് സാധ്യതയുള്ളതിനാല്‍ കിഴക്കൻ മലയോര മേഖലകളി ലെ വെള്ളച്ചാട്ടങ്ങള്‍, നീര്‍ച്ചാലു കള്‍ എന്നിവിടങ്ങ ളിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തവണ പസഫിക്ക് സമുദ്രത്തില്‍ മൂന്ന് ചുഴലി ക്കാറ്റുകള്‍ രൂപം കൊണ്ടി ട്ടുണ്ട്. ഇവയാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ രൂപീകരണത്തിന് കാരണമാകുന്നത്.

കേരളത്തിന് പുറമേ, ലക്ഷദ്വീപി ലും ശ്രീലങ്കയിലും മഴ ലഭിക്കുന്ന താണ്. സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടു ത്തിയത്. 2023-ലെ കാലവര്‍ഷത്തേ ക്കാള്‍ 2024-ല്‍ വരാനിരിക്കുന്ന വരള്‍ച്ചയെ കുറിച്ചാ ണ് ആശങ്കപ്പെടേണ്ടതെന്ന് മെറ്റ്ബീറ്റ് വെതര്‍ വ്യക്തമാക്കി.

അതിനാല്‍, വരള്‍ച്ചയെ നേരിടാൻ ആവശ്യമായ മുൻ കരുതലുകള്‍ ഇപ്പോള്‍ തന്നെ സ്വീകരിക്കേണ്ട താണ്.

NO COMMENTS

LEAVE A REPLY