മുംബൈ: മുംബൈയില്‍ ഫ്ലാറ്റിന്റെ നാലാം നിലയില്‍നിന്നും വീണ പിഞ്ച് കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു. പതിനാല് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് നാലാം നിലയില്‍നിന്നും താഴെ വീണത്.മുംബൈയിലെ ഗോവന്ദി സബര്‍ബില്‍ ഗോപികൃഷ്ണന് ബില്‍ഡിംഗിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. വ്യവസായിയായ അജിത് ബെര്ക്കാഡെയുടെ മകനാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരപരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റിനു സമീപംനിന്ന മരത്തില്‍ തട്ടി താഴെ വീണതിനാലാണ് കുട്ടി രക്ഷപെട്ടത്. അഥര്‍വ ബെര്ക്കാഡെയെന്ന ആണ്‍കുഞ്ഞിനെയാണ് മരത്തിന്റെ ശാഖകള്‍ കൈകള്‍വിരിച്ച് രക്ഷപെടുത്തിയത്. കുട്ടിയുടെ ചുണ്ടിനും കാലിനും കരളിനും പരിക്കേറ്റു.
Home NEWS NRI - PRAVASI മുംബൈയില്‍ ഫ്ലാറ്റിന്റെ നാലാം നിലയില്‍നിന്നും വീണ പിഞ്ച് കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു