ലണ്ടണ്‍: ഇന്ത്യയില്‍ നിന്ന് ഐഎസ് ഭീകരര്‍ക്കായി കടത്തിയ 7.5 കോടി രൂപയുടെ വേദന സംഹാരികള്‍ ഇറ്റാലിയന്‍ പൊലീസ് പിടികൂടി. ഇറ്റലിയിലെ ജെനോവ തുറുമുഖത്തു നിന്നുമാണ് പൊലീസ് മരുന്നുകള്‍ പിടികൂടിയത്. 3.75 കോടി ട്രാമഡോള്‍ ഗുളികളാണ് പിടികൂടിയത്. മൂന്ന് കണ്ടെയ്നറുകളിലായി ആണ് മരുന്നുകള്‍ സുക്ഷിച്ചിരുന്നത്. ഷാംപു, പുതപ്പ് എന്നിവയെന്ന് തെറ്റിധരിപ്പിച്ചാണ് മരുന്നുകള്‍ കടത്താന്‍ ശ്രമിച്ചത്. ലിബിയയിലെ ഭീകരര്‍ക്കുവേണ്ടിയാണ് ഐഎസ് മരുന്നുകള്‍ വാങ്ങിയതെന്നു വിദേശമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ കമ്പനി ദുബായില്‍നിന്നു വാങ്ങിയ മരുന്നുകളാണ് പിടികൂടിയത്. ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്ത മരുന്നുകള്‍ ശ്രീലങ്കവഴിയാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.