തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നും ഐടി വകുപ്പില്‍ നടന്ന നൂറു കണക്കിന് പിന്‍വാതില്‍ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സീനിയര്‍ ഫെലോ ആയിട്ടാണ് അമേരിക്കന്‍ പൗരയെ നിയമിച്ചതെന്നും അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലി കിട്ടിയത് എങ്ങനെയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.