സാഗര ഗര്‍ജ്ജനം’ നിലച്ചിട്ട് ഒരു പതിറ്റാണ്ട് ; വി. ദത്തൻ

34

അഴിമതിയ്ക്കും അനീതിയ്ക്കും അധാര്‍മ്മികതയ്ക്കും എതിരെ നിരന്തരം ഗര്ജ്ജിച്ച അസാധാരണ വ്യക്തിത്വത്തി നുടമയും കേരളത്ത്തിന്റെ പൊതു മണ്ഡലത്തെ പ്രതികരണങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ച സുകുമാര്‍ അഴീക്കോട് എന്ന‘സാഗര ഗര്‍ജ്ജനം’നിലച്ചിട്ട് 2022 ജനുവരിയിൽ പത്ത് വര്ഷം തികയുന്നുവെന്ന് വി ദത്തൻ.

കേരള സർവകലാശാല സെനറ്റ് അംഗമായിരുന്ന വി ദത്തൻ കേരള സർവകലാശാല ഓഫീസിൽ നിന്നും ഡെപ്യൂട്ടി രജിസ്ട്രാറായാണ് വിരമിച്ചത് . മലയാള ത്തിലെ പ്രസിദ്ധമായ ബാലകവിതകൾ സമാഹരിച്ച് കുട്ടിക്കവിതകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച അദ്ദേഹം . മുതുകുളം പാർവ്വതി അമ്മ’ എന്ന ജീവചരിത്രത്തിന്റെ കർത്താവ്കൂടിയാണ് .

പ്രശസ്തരും പ്രഗത്ഭരും ആയ വ്യക്തികൾ മരിക്കുമ്പോൾ പതിവായി കേൾക്കാറുള്ളതാണ് ‘അപരിഹാര്യമായ നഷ്ടം’,’അഗാധമായ വിടവ്’,’പകരം വെക്കാനില്ലാത്ത നേതാവ്’, തുടങ്ങിയ പ്രയോഗങ്ങള്‍.പക്ഷേ ഏതാനും നാൾ കഴിയുമ്പോൾ വാഴ്തിപ്പാട്ടുകൾ അവ സാനിക്കും. കുറേക്കൂടി മെച്ചപ്പെട്ട ഒരു പരേതന്‍ എത്തുന്നതോടെ കഥാപുരുഷൻ വിസ്മൃതിയിൽ ആകും.ചരമ വാർഷിക ത്തിനും ജന്മദിനത്തിനും ബന്ധക്കളോ കൂട്ടുകാരോ ചി ലപ്പോൾ ഓർമ്മിച്ചെങ്കിലായി. എന്നാല് 10 വര്ഷം മുമ്പ് ദിവംഗതനായ ഡോ.സുകുമാർ അഴീക്കോടിനെ ഒരു ദിവസം എങ്കിലും ഓർമ്മിക്കാത്ത മലയാളികൾ കാണില്ല.സാമൂഹിക,സാം സ്കാരിക,രാ ഷ്ട്രീ യ, സാഹിത്യ മേഖലകളിൽ ഏഴ് പതിറ്റാണ്ട് നിറ ഞ്ഞു നിന്ന അഴീക്കോട് എത്രമാത്രം സ്വാധീനം ജനങ്ങ ളിൽ ചെലുത്തിയിരുന്നു എന്നതിൻ്റെ തെളിവാണിത്.ജ നാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സാമൂ ഹിക വിരുദ്ധവും ആയ സംഭവങ്ങൾക്കും വിഘടനത്തിനും ജാതി,മതവിദ്വേഷത്തിനും ഭരിക്കുന്നവർ തന്നെ നേ തൃത്വം കൊടുക്കുമ്പോൾ , വ്യാജവേദാന്തങ്ങൾ ഹിന്ദുമ തത്തിൻ്റെ പേരിൽ പ്രചരിപ്പിക്കപ്പെടുമ്പോൾ,അനാചാര ങ്ങളും അന്ധ വിശ്വാസങ്ങളും,ഭക്തിയുടെയും വിശ്വാസ ങ്ങളുടെയുംപേരിൽ പുനരാനയിക്കാൻ ശ്രമിക്കുമ്പോള്‍, ഫാസിസം വിഷപ്പല്ലു പുറത്ത് കാട്ടുമ്പോള്‍, കേരളീയൻ അറിയാതെ പറഞ്ഞു പോകും: ” അഴീക്കോട് ഉണ്ടായിരു ന്നെങ്കിൽ” എന്ന്.

സൈലൻ്റ് വാലി പദ്ധതിക്കെതിരെ സുഗതകുമാരിയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയിച്ചതോടെ കേരള ത്തിലെ മിക്ക രാഷ്ട്രീയ നേതാക്കൾക്കും അവരോടുള്ള വിരോധം വർദ്ധിച്ചു.ഒളിഞ്ഞും തളിഞ്ഞും അവരെ ആ ക്ഷേപിക്കുന്നത് അന്നത്തെ ഒരു മന്ത്രി പതിവാക്കി. അ തിനെതിരെ തിരുവനന്തപുരത്ത് “നവഭാരത വേദി” സം ഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത അഴീക്കോട്, പ്രകൃ തിക്ക് വൻ നാശമുണ്ടാക്കുന്ന സൈലൻ്റ് വാലി പദ്ധ തി ഉ പേക്ഷിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രശംസിച്ചു. നൈനിറ്റാൾ ജയിലിൽ തടവിൽ കിടക്കുമ്പോഴും ഹിമാ ലയത്തിൻ്റെ ഭംഗിയെ കുറിച്ച് ആത്മകഥയില്‍ എഴുതിയ ജവഹർലാൽ നെഹ്റുവിൻ്റെ പുത്രി ആയത് കൊണ്ടാണ് അവർ ഈ പദ്ധതി വേണ്ടെന്ന് വച്ചത്.അത്തരം നല്ല പി താക്കൾക്ക് പിറക്കാത്ത തുകൊണ്ടാണ് നമ്മുടെ ചില മ ന്ത്രിമാർ സുഗതകുമാരിയെ ചീത്ത വിളിക്കുന്നത് എന്ന് അദ്ദേഹം തുറന്നടിച്ചു.

ആദർശങ്ങളും തത്ത്വങ്ങളും പൊതുനന്മയും വിട്ടുള്ള ഒരു ഒത്തുതീർപ്പിനും അദ്ദേഹം ത യ്യാറായിരുന്നില്ല. കൈത്തറിയുടെ ബ്രാൻ്റ് അംബസിഡറായി തീരുമാനിച്ച നടനെത്തന്നെ ഖാദിയുടെയും അംബാസിഡറായി നിയ മിക്കാനുള്ള സര്ക്കാര് നീക്കത്തിനെ അഴീക്കോട് എതി ര്‍ത്തു.മന്ത്രിമാർ പലരും അനുരഞ്ജനത്തിനായി അദ്ദേ ഹത്തിൻ്റെ അടുക്കൽ എത്തി.ഒടുവിൽ അദ്ദേഹം തീർ ത്ത് പറഞ്ഞു:”ഗാന്ധിജി ജീവവായുവായി കൊണ്ട് നടന്ന ഖാദിയുടെ ബ്രാൻ്റ് അംബാസിഡറായി കണ്ട മദ്യപാനി കളെയൊക്കെ നിയമിക്കുന്നത് ശരിയല്ല.അതിനെതിരെ ഏതറ്റം വരെ വേണമെ ങ്കിലും ഞാൻ പോകും”.അതോ ടെ സര്ക്കാര് പ്രസ്തുത നടനെ ബ്രാൻ്റ് അംബാസിഡ റാ ക്കാനുള്ള നീക്കം ഉപേക്ഷിച്ചു.

അനീതിയ്ക്കും അഴിമതിയ്ക്കും അക്രമത്തിനും എതി രെ പോരിനിറങ്ങുമ്പോള്‍ അദ്ദേഹത്തെ ഭയം തീണ്ടിയി രുന്നില്ല.ഇറാൻ്റെ ആത്മീയ നേതാവായിരുന്ന ആയത്തൊ ള്ള ഖൊമൈനി, സല്‍മാന്‍ റുഷ്ദിക്ക് വധശിക്ഷ വിധിച്ച പ്പോൾ അതിനെതിരെ ഇന്ത്യയിൽ ആദ്യമായി ഉയർന്ന ശബ്ദം അഴീക്കോടിൻ്റെതായിരുന്നൂ.പാപ്പിനിശ്ശേരി പാമ്പു വളർത്തൽ കേ ന്ദ്രം മാർക്സിസ്റ്റു പാർട്ടിക്കാർ തീവച്ച് നശി പ്പിച്ച സമയത്ത് അതിനെതിരെ പ്രതിഷേധിച്ച ഏക നി ഷ്പക്ഷ സാംസ്കാരിക നായകന്‍ അഴീക്കോട് ആയിരുന്നു.

‘’ഇവിടെ സര്‍വ്വകലാശാലകളുണ്ട്.സര്‍വ്വകലാശാലയുടെ മനസ്സില്ല .ഈ രാജ്യത്തെ വിദ്യാഭ്യാസം ഉയര്‍ന്നു വിജയി ക്കണമെങ്കില്‍ ശൂന്യമായി കിടക്കുന്ന മനസ്സിന്റെ സിം ഹാസനം നാം നിറയ്ക്കണം.’’ എന്ന് പറഞ്ഞ അഴീക്കോട്‌ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍,ഇപ്പോള്‍ കേരളത്തില്‍ സര്‍വ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസരംഗത്തും നടക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ എതിര്‍ ക്കുമായിരുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരി ല്‍ പ്രധാനിയാണദ്ദേഹം. എഴുതിയതിനേക്കാള്‍ കൂടുത ല്‍ വാക്കുകള്‍ പ്രസംഗത്തിനു വിനിയോഗിച്ചിട്ടുണ്ട്. പ്ര ഭാഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ എഴുത്തിനു മുന്‍ തൂക്കം കൊടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെക്കാള്‍ കൂടു തല്‍ കൃതികള്‍ രചിക്കുവാന്‍ കഴിയുമായിരുന്നു എന്ന് പലരും അഴീക്കോടിനോട് പറഞ്ഞിട്ടുണ്ട്.പക്ഷെ പ്രഭാഷ ണകലയുടെ പെരുന്തച്ചനായ അദ്ദേഹം അത് സമ്മതിച്ചു കൊടുത്തിട്ടില്ല .പ്രഭാഷണ വേദിയില്‍ വച്ചാണ് തനിക്കു പല പുതിയ ആശയങ്ങ ളും തെളിഞ്ഞു വന്നിട്ടുള്ളതെ ന്നും അതുകൊണ്ട് പ്രസംഗം ഉപേക്ഷിക്കുകയോ കുറ യ്ക്കുകയോ ചെയ്യുന്ന പ്രശ്നമേ ഇല്ലെന്നു പലപ്രാവശ്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .

’’ശബ്ദമില്ലത്തവര്‍ക്കുവേണ്ടി ഞാന്‍ ശബ്ദിക്കും,എന്റെ തൊണ്ടയിലെ അവസാന ചലനം നിലയ്ക്കുന്നതു വരെ.’’ എന്നാണു തന്റെ സപ്തതി ആഘോഷ വേളയില്‍ അദ്ദേ ഹം പറഞ്ഞത്. ഏതാണ്ട് അതുപോലെ സംഭവിക്കുക യും ചെയ്തു.’സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങളില്‍ ഇന്ത്യ യുടെ ആത്മാവുണ്ട്.ആധുനിക കാലം വരെയുള്ള ഇന്ത്യ യുടെ പുരോഗതി ഉന്നം വച്ചു കൊണ്ടുള്ളതാണ് അദ്ദേഹ ത്തിന്റെ പ്രഭാഷണങ്ങള്‍.’’എന്ന ഇ.എം.എസിന്റെ അഭി പ്രായം അഴീക്കോടിന്റെ പ്രഭാഷണ ത്തിന്റെ ശരിയായ വിലയിരുത്തലാണ്.

സുകുമാർ അഴീക്കോടിനെക്കാൾ വലിയ സാഹിത്യ വി മർശകന്മാർ കണ്ടേക്കാം.അദ്ദേഹത്തെക്കാൾ മകച്ച പ ണ്ഡിതന്മാർ ഉണ്ടാകാം.രാഷ്ട്രീയ,സാമൂഹിക വിമർശ കരും കണ്ടെന്നിരിക്കും.പക്ഷേ അദ്ദേഹത്തെപ്പോലെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഒരു സമഗ്ര വിമർശ കൻ കേരളത്തിൽ ഉണ്ടായിട്ടില്ല.പതറാത്ത നാവും വള യാത്ത നട്ടെല്ലും സദാ ജാഗ്രതയുള്ള മനസ്സുമായി കേരള ത്തിൽ നിറഞ്ഞു നിന്ന അഴീക്കോട് അന്തരിച്ച് ഒരു പതി റ്റാണ്ടായിയിട്ടും ദിവസവും ഓർമ്മിക്കപ്പെടുന്നതു അതു കൊണ്ടാണ്.

NO COMMENTS