നേമത്തു നടക്കാൻ പോകുന്നത് അതി ശക്തമായ പോരാട്ടം – വെല്ലുവിളികൾ സ്വയം ഏറ്റെടുത്ത് മുരളീധരനും – ഒന്നാം സ്ഥാനത്ത് തന്നെ എത്തുമെന്ന് വി ശിവന്‍കുട്ടിയും – താമര ഇത്തവണയും വിജയിക്കുമെന്ന് കുമ്മനം രാജശേഖരനും

54

നേമം: സംസ്ഥാനത്ത് മറ്റെവിടെയുമില്ലാത്ത വീറും വാശിയുമാണ് നേമത്ത് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി ശിവന്‍കുട്ടിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരനുമാണ് ഇത്തവണ മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത്.

കെ മുരളീധരന്‍

യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ നേമത്തെ വെല്ലുവിളികൾ സ്വയം ഏറ്റെടുത്ത് പൂർണ്ണ ആത്മ വിശ്വാസത്തോ ടെയാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.ഏത് മതവിശ്വാസികളുടേതായാലും വിശ്വാസം സംരക്ഷിക്കണമെന്നതാണ് യുഡിഎഫിന്റെ നിലപാടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു യുഡിഎഫ് വോട്ട് വീണ്ടും കുറഞ്ഞ് 13,860 ആയി. ജെഡിയുവിലെ വി സുരേന്ദ്രന്‍ പിള്ളയാണ് കഴിഞ്ഞതവണ യുഡിഎഫിനുവേണ്ടി ജനവിധി തേടിയത്. ഇത്തവണ ശക്തമായൊരു പോരാട്ടമാണ് നേമത്ത് നടക്കുന്നത്.നേമത്ത് യുഡിഎഫ് ശക്തിതെളിയിക്കേണ്ടത് വോട്ടിന്റെ അടിസ്ഥാനത്തിലെന്നും ന്യൂനപക്ഷ സഹോദരങ്ങളോ ടൊപ്പം നിന്ന് താന്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി.

ഇത്തവണ നേമത്ത് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്ത് എത്തുമെന്നതില്‍ സംശയമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. എല്‍ഡിഎഫിന്റെ വോടുകള്‍ ഒന്നും നഷ്ടപ്പെടില്ല. ഇടതുമുന്നണിക്ക് നല്ല അന്തരീക്ഷമാണ് നിലവിലുള്ളത്. തുടര്‍ഭരണം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതെല്ലാം അനുകൂലമായ കാര്യങ്ങളാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.വീണ്ടും ജനവിധി തേടിയ സിപിഎമ്മിലെ വി ശിവന്‍ കുട്ടി 59,142 വോട് നേടി. അതായത് എല്‍ഡിഎഫ് വോട് ഒന്‍പതായിരത്തോളം വര്‍ധിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍

ഇത്തവണയും നേമത്ത് വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. വികസനവും വിശ്വാസവുമാണ് നേമത്തെ ചര്‍ചാ വിഷയം. 2016ല്‍ നേമത്ത് വിരിഞ്ഞ താമര ഇത്തവണയും വിരിയുമെന്ന പ്രതീക്ഷയിലാണെന്നും, വിജയിച്ച്‌ കഴിഞ്ഞാല്‍ ദേശാടന പക്ഷിയെ പോലെ മണ്ഡലമുപേക്ഷിച്ച്‌ താന്‍ പോകില്ലെന്ന് കുമ്മനം പറയുന്നു . കേരളം ഉറ്റുനോക്കുന്ന നേമത്ത്‌ അതി ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

NO COMMENTS