ഇനിയും ഒരു ജീവിതമുണ്ടെങ്കിൽ – ഞാനൊരു ഒരു നിമിഷം പോലും കണ്ണടക്കില്ല – എനിക്ക് നഷ്ടപ്പെടുന്നത് വെളിച്ചത്തിന്റെ അറുപതു സെക്കന്റുകൾ.

230

രോഗബാധിതനായി മരണം പ്രതീക്ഷിക്കവെ സാഹിത്യകാരൻ ഗബ്രിയേൽ മാർക്കോസ് എഴുതി – ഇനിയും ഒരു ജീവിതമുണ്ടെങ്കിൽ ഞാനൊരു ഒരു നിമിഷം പോലും കണ്ണടക്കില്ല . എനിക്ക് നഷ്ടപ്പെടുന്നത് വെളിച്ചത്തിന്റെ അറുപതു സെക്കന്റുകളാണെന്ന് ഞാനറിയുന്നു .മരണസമയത്ത് കഴിഞ്ഞുപോയ ആയുഷ്കാലം മനുഷ്യനെ കുറഞ്ഞ സമയമാണ് തോന്നുക എന്നത് യാഥാർത്ഥ്യമാണ് അതിനെ അവൻ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലെ അല്ലാതെ അവർ ഇവിടെ കഴിച്ചുകൂട്ടി ഇല്ലാത്ത പോലെയായിരിക്കും. നമ്മോട് ചോദിക്കാതെ സൂര്യനുദിക്കുന്നു. ചന്ദ്രൻ വന്നുപോകുന്നു. കാലം അതിവേഗം മുന്നോട്ടു നീങ്ങുന്നു. ആയുസ്സ് കുറയുകയും വയസ്സ് വർദ്ധിക്കുകയും ചെയ്യുന്നു. അവസാനം മനുഷ്യൻ വിലപിക്കും എത്ര വേഗമാണ് കാലം കടന്നു പോയത്.

ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാർദ്ധക്യത്തിലും ആലോചിക്കുന്നവരാണ് നാം. എല്ലാം പറഞ്ഞതിനുശേഷം കൈനീട്ടി വിലപിച്ചിട്ട് എന്ത് കാര്യം. സമയത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയവർ കഴിയുന്നത്ര നന്മകൾകൊണ്ട് ഒഴിവുവേളകൾ ധന്യമാക്കും. പ്രയാസത്തോടും മടിയോടുകൂടി സത്കർമ്മങ്ങളിൽ മുഴുകുകയോ മടി കാരണം കുറച്ചു മാത്രം ചെയ്യുകയോ , ബാക്കി മറ്റൊരു സമയത്തേക്ക് നീട്ടി വയ്ക്കുകയോ, അതുമല്ലെങ്കിൽ മുഴുവൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയോ ചെയ്യില്ല . ജീവിതാവസാനംവരെ ഖേദിക്കുന്നവരുടെ പര്യവസാനം.,

ഓരോ പ്രഭാതവും വിടരുന്നത് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ് അല്ലയോ മനുഷ്യാ – ഞാൻ ഒരു പുതിയ സൃഷ്ടി- നിന്റെ കർമ്മസാക്ഷി – അതുകൊണ്ട് നീ എന്നെ പ്രയോജനപ്പെടുത്തുക – ഞാൻ പോയി കഴിഞ്ഞാൽ അന്ത്യനാൾവരെ തിരിച്ചു വരാൻ പോകുന്നില്ല. സമയമാണ് ജീവിതം ജീവിതത്തെ ക്രിയാത്മകം ആക്കുന്നതിൽ സമയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ചെറുതും വലുതുമായ ഓരോ നിമിഷ വിശ്വാസങ്ങളെയും ഉപകാരപ്രദവും ഉപയോഗപ്രദമാകും ആണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല

ദുഃഖം ഉള്ളപ്പോൾ മേഘങ്ങളെപ്പോലെയും സന്തോഷം ഉള്ളപ്പോൾ കാറ്റടിക്കും പോലെയുമാണ് സമയത്തിന്റെ സഞ്ചാരം എന്ന് പറയാറുണ്ട് അഥവാ സമയത്തെക്കുറിച്ചുള്ള ധാരണ അങ്ങനെയാണ് ഐഹികജീവിതത്തിൽ മനുഷ്യന്റെ ആയുസ്സ് എത്ര ദഹിച്ചാലും മരണമാണ് ജീവിക്കുന്ന ഏതൊരു വസ്തുവിനെയും അവസാനം എന്നാകുമ്പോൾ അത് വളരെ കുറഞ്ഞ സമയമാണ് മരണസമയത്ത് മനുഷ്യനെ താൻ ജീവിച്ച കൊല്ലങ്ങളും ശതാംബ്ധങ്ങളുമെല്ലാം ഒരു മിന്നലടിക്കുന്നതിന്റെ സമയത്തോളം ചുരുങ്ങിയതായി തോന്നും.

സർവേശ്വരൻ ഇങ്ങനെ ഉരുവിടാൻ കൽപ്പിക്കുന്നു – പ്രഭാതത്തിലും പ്രദോഷത്തിലും – ദുഃഖത്തിൽ നിന്നും പ്രയാസത്തിൽ നിന്നും – അലസതയിൽ നിന്നും ബലഹീനതയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു. സമയത്തെ സംബന്ധിച്ചുള്ള ബോധം – ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്

സമയത്തെ അവസരോചിതമായി കൈകാര്യം ചെയ്യണമെങ്കിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്;
ഒന്ന് – ഒരു ചെറിയ നിമിഷത്തെക്കുറിച്ച് ചോദ്യം ചെയ്യുമെന്നും അങ്ങനെ ചോദ്യം ചെയ്യപ്പെടാതെ ഒരു കാലടി പോലും മുന്നോട്ടു പോകില്ല. രണ്ട് – നമ്മുടെ സമയത്തെ കൊല്ലുന്ന തരത്തിലുള്ള സകല പ്രവണതകളിൽ നിന്നും വിട്ടുനിൽക്കുക. മൂന്ന് – ഇന്നും തന്നെ ചെയ്യാനാവുന്ന ഒരു കാര്യം ഇപ്പോൾ ഈ നിമിഷം ചെയ്യുക .നാളത്തേക്ക് ആക്കി വെക്കാതിരിക്കുക.

ആനി ശദ്രക്ക്

NO COMMENTS