എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ കാണാതായതായി റിപ്പോര്‍ട്ട്

377

ന്യൂഡല്‍ഹി : എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ കാണാതായതായി റിപ്പോര്‍ട്ട്. ജെ.എന്‍.യുവിലെ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയും മഹി-മാണ്ഡവി ഹോസ്റ്റലിലെ താമസക്കാരനുമായ നജീബ് അഹമ്മദിനെയാണ് കാണാതായത്.വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ സജീവ പ്രവര്‍ത്തകനായ നജീബ് അടുത്തിടെ എ.ബി.വി.പിയ്ക്ക് എതിരായ ചില പരിപാടികളില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം എ.ബി.വി.പി പ്രവര്‍ത്തകരും നജീബും കൂട്ടരും തമ്മിലുള്ള തര്‍ക്കം പരിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി എ.ബി.വി.പി പ്രവര്‍ത്തകര്‍ഹോസ്റ്റലില്‍ വച്ച്‌ നജീബിനെ മര്‍ദിച്ചത്. ഹോസ്റ്റലിലെ മെസ് കമ്മറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.സംഘര്‍ഷത്തിനു ശേഷം ആരും നജീബിനെ കണ്ടിട്ടില്ല. മൊബൈലില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.നജീബിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളും സുഹൃത്തുക്കളും പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

NO COMMENTS

LEAVE A REPLY