ദില്ലി: ജെഎന്‍ യുവിലെ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ത്ഥി നജീബീനെ കാണാതായ സംഭവത്തില്‍ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യും. നജീബിന്റെ തിരോധാനം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല.ഇതേ തുടര്‍ന്നാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത്.സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.ശനിയാഴച ഉച്ചയോടെ മുജീബ് ഓട്ടോയില്‍ കയറി സര്‍വ്വകലാശാലയില്‍ നിന്ന് പുറത്ത് പോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം