തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. വിജിലന്‍സ് ലീഗല്‍ സെല്ലിനോടാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടിയത്.മറ്റന്നാള്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബി.ജെ.പി നേതാവ് വി. മുരളീധരന്റെയും പരാതിയിലാണ് വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുന്നത്.വ്യവസായവകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചത് അനധികൃമായിരുന്നെന്നായിരുന്നു ആരോപണം. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് നിയമനം പിന്‍വലിച്ചിരുന്നു.