ജേക്കബ് തോമസുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച്‌ സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം തേടി

222

ന്യൂഡല്‍ഹി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച്‌ സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം തേടി. ചെന്നൈയിലെ ജോയിന്റ് ഡയറക്ടറോടാണ് വിശദീകരണം തേടിയിട്ടുള്ളത്. ജേക്കബ് തോമസ് ഈ വിഷയത്തില്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. സി.ബി.ഐയുടെ സത്യവാങ്മൂലം അസാധാരണ നടപടിയാണെന്ന് കത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഡയറക്ടര്‍ വിശദീകരണം നേടിയിട്ടുള്ളത്. സര്‍ക്കാര്‍ പദവിയിലിരിക്കെ അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയെന്ന പരാതിയില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സി.ബി.ഐയെ കേസ് ഏല്‍പ്പിക്കണമെന്നും ആയിരുന്നു സി.ബി.ഐയുടെ സത്യവാങ്മൂലം. എന്നാല്‍ ജേക്കബ് തോമസിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് കേസുകളില്‍ കാണിക്കാത്ത താത്പര്യം സി.ബി.ഐ ജേക്കബ് തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാണിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY