കോടതി അനുവദിച്ചാല്‍ ബാര്‍ കോഴയില്‍ ശക്തമായ അന്വേഷണം നടക്കും: ജേക്കബ് തോമസ്

156

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി അനുവദിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. 2014 മുതല്‍ ബാര്‍കോഴ കേസില്‍ പല വിധത്തിലുള്ള നിയമോപദേശങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍.സുകേശന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വിജിലന്‍സ് ഡയറക്ടറുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY