വിജിലൻസ് ഡയറക്ടർ ജേക്കബ്ബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികളിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വിധി പറയും. തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു, കർണ്ണാടകത്തിൽ വനഭൂമി കൈയ്യേറി തുടങ്ങിയ പരാതികളിലാണ് കോടതി ഇന്ന് ഉത്തരവിടുക. പൊതുപ്രവർത്തകരുടെ ഹർജികൾക്കു പുറമേ തുറമുഖങ്ങളുടെ ആഴംകൂട്ടാൻ വിദേശ കന്പനിയില്‍ നിന്നു ഡ്രഡ്ജർ വാങ്ങിയതിൽ ജേക്കബ്ബ് തോമസ് രണ്ടര കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും കോടതിയുടെ പരിഗണനയിലുണ്ട്.