സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍ നിയമനം നല്‍കരുതെന്ന് ഡിജിപി ജേക്കബ് തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറുന്നതിന് മൂന്ന് ദിവസം മുന്‍പാണ് നല്‍കിയത്.
ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അത് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണം. 25 വര്‍ഷമാണ് പ്രവൃത്തിപരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു.