തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജേക്കബ് തോമസ് ഒരുമാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്, ഒരുമാസത്തേക്ക് കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയാണ് ഇപ്പോള്‍ വിജിലന്‍സ് മേധാവി. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു ജേക്കബ് തോമസ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.