തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ചടങ്ങില്‍ സംബന്ധിക്കരുതെന്നാവശ്യപ്പെട്ട പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കാട്ടിയായിരുന്നു കത്ത്. എന്നാല്‍ പുസ്തക പ്രകാശന ചടങ്ങ് മാറ്റിവയ്ക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍. ബാലകൃഷ്ണപിള്ള, സി. ദിവാകരന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് ജേക്കബ് തോമസ് വിമര്‍ശിക്കുന്നുണ്ട്.