ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി

259

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തിലെ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമാവുന്ന പരാമര്‍ശങ്ങള്‍ ഉണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. പുസ്തകത്തിലെ ഭാഗങ്ങള്‍ വിശദമായി പരിശോധിക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു മുഖ്യമന്ത്രിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ.സി. ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശം അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍നിന്നു വിട്ടുനിന്നിരുന്നു.

NO COMMENTS