സി എ ജി റിപ്പോര്‍ട്ടിനെ പറ്റി രൂക്ഷ പ്രതികരണവുമായി ജേക്കബ് തോമസ്

214

തിരുവനന്തപുരം: തനിക്കെതിരെ വന്ന സി എ ജി റിപ്പോര്‍ട്ടിനെ പറ്റി രൂക്ഷ പ്രതികരണവുമായി ജേക്കബ് തോമസ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടറായി ഇരുന്നതിനാല്‍ ആണെന്നും തനിക്കെതിരെ വരുന്ന ഓരോ റിപ്പോര്‍ട്ടിനും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇതിനൊന്നും മറുപടി പറയേണ്ടത് താനല്ലെന്നും വി എസ് സര്‍ക്കാരിലെ ചുമതലപ്പെട്ടവരാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരാണ് മറുപടി പറയേണ്ടത്. താന്‍ മന്ത്രിയും സര്‍ക്കാരും പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. കപ്പല്‍ ഓടിക്കാന്‍ അറിയാത്തവനെ ഓടിക്കാന്‍ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയാകും എന്നും ജേക്കബ് തോമസ് പരിഹസിച്ചു.

NO COMMENTS