തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എെ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റില്‍ എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇങ്ങനെ ആകുമോ എന്നും ജേക്കബ് തോമസ് ചോദിച്ചു.
സുതാര്യതയെക്കുറിച്ച് ഇന്ന് ആരും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശ്വാസമുണ്ടെങ്കില്‍ ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ അടുത്ത് പോയി നില്‍ക്കാം. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.