തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ദുരിദാശ്വാസ പാക്കേജിനെ പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.