കോഴിക്കോട് : സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഫേസ്ബുക്ക് പോറ്റിലൂടെ പരിഹസിച്ചിരിക്കുന്നത്. സംബന്ധിച്ച വിവരങ്ങള്‍ ‘അരമനകണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ജേക്കബ് തോമസ് ഉന്നയിക്കുന്നു. ആകെ മൂന്ന് ഏക്കര്‍, ഭൂമിയില്‍ രണ്ട് ഏക്കര്‍ 46 സെന്‍റ് വിറ്റപ്പോള്‍ ഒമ്ബത് കോടി രൂപയാണ് കിട്ടിയതെന്നും എന്നാല്‍, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും പോസ്റ്റില്‍ പറയുന്നു.