കൊച്ചി : പാറ്റൂര്‍ ഭൂമിക്കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുമെന്ന് കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.