തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചതിനെ കുറിച്ച് ഡി.ജി.പി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജേക്കബ് തോമസിന് നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസിന്റെ പ്രസംഗത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുകയാണ് ഐ.എം.ജി ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് ഉറപ്പായി.