കൊച്ചി • ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു പുറത്താക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഗവേഷണത്തിനായി അവധിയെടുത്ത് സ്വകാര്യകോളജില്‍ ജോലിചെയ്ത് ശമ്ബളം പറ്റിയത് ചട്ടവിരുദ്ധമെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.ഇത് പൊതുതാല്‍പര്യമുള്ള വിഷയമല്ലെന്നും സര്‍വീസ് കേസാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമാനുസൃതമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതാണ്. സ്വകാര്യസേവന കാലത്തെ ശമ്ബളം തിരിച്ചടച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അപാകതകള്‍ ഒന്നുമില്ല.ഹര്‍ജിയില്‍ പരാതിക്കാരന് വേണ്ടി ഹാജരായത് ബാര്‍കോഴക്കേസില്‍ കെ.എം.മാണിക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.തൃശൂര്‍ സ്വദേശി ബിനോയിയാണ് ജേക്കബ് തോമസിനെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.