കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് ഓര്‍മ്മവേണമെന്ന് ഹൈക്കോടതി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും ജേക്കബ് തോമസിനും മുകളില്‍ അധികാര കേന്ദ്രമുണ്ടെന്ന് ഓര്‍ക്കണമെന്നും കോടതി അറിയിച്ചു.
കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി .