വിസില്‍ ബ്ലോവേഴ്സ് സംരക്ഷണം ; ജേക്കബ് തോമസിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

258

കൊച്ചി : വിസില്‍ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടിയന്തര സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും കോടതിയുടെ മുന്‍പാകെയുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു പൊതു സേവകന്‍ മാത്രമാണെന്നും, എല്ലാറ്റിന്റെയും പബ്ലിക് മാസ്റ്റര്‍ അല്ലന്നും കോടതി ഓര്‍മ്മിപ്പിച്ചിരുന്നു.

NO COMMENTS