തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.
സസ്‌പെന്‍ഷന്‍ നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. ചട്ടപ്രകാരം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷംവരെ സംസ്ഥാന സര്‍ക്കാറിന് സസ്‌പെന്‍ഡ് ചെയ്യാം. ഇതിന് ശേഷവും കാലാവധി നീട്ടുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണം.