അട്ടപ്പാടിയിൽ ജേക്കബ് തോമസിന്‍റെ മിന്നല്‍ സന്ദർശനം

186

അട്ടപ്പാടി∙ ആദിവാസി ക്ഷേമപദ്ധതികളിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസ് അട്ടപ്പാടിയിൽ. ആദിവാസി ഉൗരുകളിൽ താമസിച്ചാണ് ഡിജിപി വിവരശേഖരണം നടത്തുന്നത്. മേഖലയിൽ സദ്ഭരണം ഉറപ്പാക്കുമെന്നും ആദിവാസികളെ ഉൾപ്പെടുത്തിയുളള വിജിലൻസ് സംവിധാനം ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറ‍ഞ്ഞു.
സാമ്പാർകോട്, ദാസന്നൂർ ഉൗരുകൾ സന്ദർശിച്ചായിരുന്നു തുടക്കം. ആദിവാസികളെ പറ്റിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെക്കുറിച്ചും തട്ടിപ്പുകാരായ സംഘടിത ഗ്രൂപ്പുകളുടെ പ്രവർത്തനരീതിയും ആദിവാസികളിൽനിന്ന് ചോദിച്ചറിഞ്ഞു അദ്ദേഹം. റേഷനരി കിട്ടാത്തതിൽ തുടങ്ങി പാലങ്ങളും റോഡുകളും പണിതതിലെ ക്രമക്കേടുകളും ഭൂമി തട്ടിയെടുക്കുന്നവരെ സഹായിക്കുന്ന റജിസ്ട്രേഷൻ, വില്ലേജ് ഉദ്യോഗസ്ഥരെക്കുറിച്ചും ആദിവാസികൾ പരാതിപ്പെട്ടു. 23 സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തിയുളള നടപടികൾ ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു

video courtsy : manorama online

NO COMMENTS

LEAVE A REPLY