മംഗളൂരു • ജയിലില്‍നിന്നു ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും മറ്റും പിടിച്ചെടുത്തു. മംഗളൂരു ജില്ലാ ജയിലില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എം.ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കത്തി, ഇരുമ്ബു ദണ്ഡ്, 29 മൊബൈല്‍ ഫോണുകള്‍, 12 സിം കാര്‍ഡുകള്‍, കടലാസില്‍ തുളയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹത്തിന്റെ പഞ്ചിംങ് മെഷിന്‍ തുടങ്ങിയവ പിടിച്ചെടുത്തത്.രണ്ടു ദിവസം മുമ്ബ് ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടുകയും ഒരാളെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ് നടത്തിയത്.