സംവിധായകന്‍ മധൂര്‍ ഭണ്ഡാർകറെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ മോഡല്‍ പ്രീതി ജയിനിന് മൂന്ന് വര്‍ഷം തടവ്

217

ബോളിവുഡ് സംവിധായകന്‍ മധൂര്‍ ഭണ്ഡാർകറെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ മോഡല്‍ പ്രീതി ജയിനിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. സേവരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2005 ലാണ് കേസിനാസ്പദമായ സംഭവം. ഭണ്ഡാർകറെ വധിക്കാന്‍ കുപ്രസിദ്ധ ഗുണ്ടാ തലവനായ അരുണ്‍ ഗാവ്‌ലിയുടെ സഹായി നരേഷ് പര്‍ദേശിക്ക് പ്രീതി ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്. മുന്‍കൂറായി 75000 രൂപയും നല്‍കിയിരുന്നു. എന്നാല്‍ വധശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രീതി നരേഷിനോട് പണം ആവശ്യപെട്ടു . പണം നല്‍കാതെ ഒഴിഞ്ഞുമാറിയ നരേഷ്, എല്ലാ കാര്യങ്ങളും തലവനായ ഗാവ്‌ലിയോട് തുറന്ന് പറഞ്ഞു. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. 2005 സെപ്തംബര്‍ 10ാം തിയ്യതി നരേഷിനെ അറസ്റ്റ് ചെയ്തു. പ്രീതിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ ഭണ്ഡാർകർ ബലാത്സഗം ചെയ്തുവെന്നാരോപിച്ച് പ്രീതി പരാതി നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY