ജയിലുകളില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നു

242

കണ്ണൂര്‍: സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ചീമേനിയിലെ തുറന്ന ജയിലിലും പെട്രോള്‍പമ്ബ് തുടങ്ങാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ കേരള ജയില്‍വകുപ്പും ഐ.ഒ.സി.യും ധാരണയിലെത്തി.കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളിലും ചീമേനിയിലും ജയില്‍വക സ്ഥലത്ത് തുടങ്ങുന്ന പമ്ബുകളുടെ നടത്തിപ്പ് പൂര്‍ണമായും തടവുകാരായിരിക്കും. ലാഭം ജയിലിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.ആന്ധ്രപ്രദേശിലെ ജയിലുകളുടെ പരിസരത്ത് അവിടത്തെ ജയില്‍വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പെട്രോള്‍പമ്ബുകള്‍ വിജയകരമാണ്. ഇതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും ഇത് കൊണ്ടുവന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

NO COMMENTS