ഹെയ്തിയില്‍ 174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു

170

പോര്‍ട്ട് ഓഫ് പ്രിന്‍സ്: ഹെയ്തിയില്‍ 174 തടവുകാര്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടു. ഗാര്‍ഡിനെ വധിച്ചശേഷം ആയുധങ്ങള്‍ മോഷ്ടിച്ചാണ് തടവുകാര്‍ രക്ഷപ്പെട്ടത്. യുഎന്‍ സമാധാനസംഘടനയുടെ സഹായത്തോടെ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത നിരവധി ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രക്ഷപ്പെട്ട സമയത്ത് തടവുകാര്‍ യൂണിഫോം ധരിക്കാത്തത് തെരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY