ഭോപ്പാല്‍ (മധ്യപ്രദേശ്) • ഭോപ്പാലില്‍ എട്ട് ഭീകരര്‍ ജയില്‍ ചാടി. നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകരാണ് സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ജയില്‍ വാര്‍ഡറെ വധിച്ചശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തടവു ചാടിയവരെ ജയിലിലെ ബി ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.