ജയില്‍ചാടിയ എട്ട് സിമി ഭീകരരെയും പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

185

ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ എട്ട് സിമി ഭീകരരെയും പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഭോപ്പാല്‍ നഗരത്തിന് പുറത്തുള്ള ഐന്ത്ഖേദി ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നശേഷമാണ് എട്ട് ഭീകരര്‍ ജയില്‍ ചാടിയത്. നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍പ്പെട്ടവരാണ് എട്ടുപേരും. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മധ്യപ്രദേശിലെങ്ങും അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തടവുചാടിയ ഭീകരര്‍ക്ക് പോലീസുമായി ഏറ്റുമുട്ടാനുള്ള ആയുധങ്ങള്‍ എങ്ങനെ ലഭിച്ചുവെന്നും വ്യക്തമല്ല. 2013 ല്‍ ഭോപ്പാലിലെ ഖണ്ഡ്വാ ജില്ലാ ജയിലില്‍നിന്ന് ജയില്‍ ചാടിയശേഷം പിടിയിലായ ആറ് സിമി ഭീകരരില്‍ മൂന്നുപേര്‍ അടക്കമുള്ളവരാണ് ഇന്ന് വീണ്ടും തടവുചാടിയത്.

NO COMMENTS

LEAVE A REPLY