തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലപാതക കേസ് പ്രതി ജയില്‍ ചാടി. കൊലപാതക കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് 2005 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന എറണാംകുളം പുത്തന്‍കുരിശ് കാടാമറ്റം മോള കുടി വീട്ടില്‍ രഞ്ജന്‍ (48) ആണ് രക്ഷപ്പെട്ടത്. ഇന്ന് മൂന്ന് മണിയോടെ ജയില്‍പുള്ളികളെ പുറം പണിയ്ക്ക് ഇറക്കിയപ്പോഴാണ് രഞ്ജന്‍ രക്ഷപ്പെട്ടത് . ഇയാള്‍ക്ക് വേണ്ടി ശക്തമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി.