റിയോ: റിയോയില്‍ മലയാളി താരം ജെയ്ഷയുടെ ദുരവസ്ഥ ദേശീയ മാധ്യങ്ങളില്‍ ചര്‍ച്ചയാവുന്നു. 42 കിലോമീറ്റര്‍ മാരത്തോണില്‍ മലയാളി താരം ഒ.പി ജെയ്ഷ റിയോയില്‍ രണ്ട് മണിക്കൂര്‍ 47 മിനിറ്റ് കൊണ്ടാണ് ഓടിയെത്തിയത്. ഇതേ ദൂരം കഴിഞ്ഞ ബീജിങ് ഒളിമ്ബിക്സില്‍ ജെയ്ഷ കീഴടക്കിയത് രണ്ട് മണിക്കൂര്‍ 34 മിനിറ്റു കൊണ്ടായിരുന്നു. നാല് വര്‍ഷം നീണ്ട കഠിനമായ പരിശീലത്തിന് ശേഷവും പ്രകടനം ഇത്രയധികം മോശമായെന്ന് അന്വേഷിച്ചാല്‍ റിയോയില്‍ അധികമാരും അറിയാതെ പോയ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
42 കിലോമീറ്ററിനിടയിലെ ഓരോ രണ്ടര കിലോമീറ്ററിലും അത്!ലറ്റുകള്‍ക്ക് അതത് രാജ്യങ്ങള്‍ അത്!ലറ്റുകള്‍ക്കായി വെള്ളം, ഗ്ലൂക്കോസ് ബിസ്ക്കറ്റുകള്‍, സ്പോഞ്ചുകള്‍ എനര്‍ജി ജെല്‍ എന്നിവയെല്ലാം തയ്യാറാക്കി വെയ്ക്കും.
എന്നാല്‍ ഇന്ത്യന്‍ ഡെസ്ക്കുകളില് രാജ്യത്തിന്റെ പേരെഴുതിയ ബോര്‍ഡും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലും സജ്ജീകരിച്ചിരുന്നില്ലെന്ന് ജയ്ഷയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു രാജ്യത്തെ അത്!ലറ്റുകള്‍ മറ്റൊരു രാജ്യത്തിന്റെ കൗണ്ടറില്‍ നിന്ന് വെള്ളമോ മറ്റ് വസ്തുക്കളോ സ്വീകരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും പിന്നെ മത്സരത്തില്‍ നിന്ന് പുറത്താക്കും ഇത് കാരണം എട്ട് കിലോമീറ്റര്‍ പിന്നിടുന്ന സ്ഥാനങ്ങളില്‍ ഒളിമ്ബിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറുകളില്‍ നിന്ന് മാത്രമാണ് ജെയ്ഷയ്ക്ക് വെള്ളം കിട്ടിയത്. അവിടെയും ഇന്ത്യന്‍ സംഘം സഹായത്തിനുണ്ടായിരുന്നില്ല.
കടുത്ത ക്ഷീണം അവഗണിച്ച് മൂന്ന് മണിക്കൂറോളം ഓടിയ ജയ്ഷ ഒടുവില്‍ ഫിനിഷിങ് പോയിന്റില്‍ ബോധരഹിതയായി വീഴുകയായിരുന്നു. പരിചയ സമ്ബന്നരായ മാരത്തോണ്‍ ഓട്ടക്കാര്‍ ഇങ്ങനെ ഫിനിഷിങ് പോയിന്റില്‍ കുഴഞ്ഞുവീഴുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ബോധരഹിതയായി വീണപ്പോഴും സഹായത്തിനെത്തിയത് ഒളിമ്ബിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമായിരുന്നു. ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഡോക്ടറെ ആ പരിസരത്തൊന്നും കണ്ടില്ലെന്ന് മറ്റ് താരങ്ങള്‍ പറയുന്നു. ഏഴ് ബോട്ടിള്‍ ഗ്ലൂക്കോസാണ് മത്സരശേഷം ജയ്ഷക്ക് ഡ്രിപ്പ് ആയി നല്‍കേണ്ടി വന്നത്.
ഇന്ത്യന്‍ ടീമിനെ സഹായിക്കാനെന്ന പേരില്‍ റിയോയിലെത്തിയ സംഘം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു സെല്‍ഫികളെടുത്ത് സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ഒളിമ്ബിക്സ് അടിച്ചുപൊളിക്കുകയായിരുന്നെന്ന് നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു. കായിക താരങ്ങള്‍ക്ക് ഇക്കണോമി ക്ലാസില്‍ വിമാന ടിക്കറ്റ് എടുത്ത് നല്കിയപ്പോള് അകമ്ബടി സംഘത്തിലെ പലരും ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് റിയോയിലെത്തിയത്.