തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പിൽ കുടിവെള്ള മെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ജലജീവൻ മിഷന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഒക്‌ടോബർ 8 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വൈകിട്ട് 3.30 ന് വീഡിയോ കോൺഫറൻസി ലൂടെ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ എ.സി.മൊയ്തീൻ, ഡോ. ടി. എം. തോമസ് ഐസക് എന്നിവർ മുഖ്യാതിഥി കളാകും. മുഴുവൻ ഗ്രാമീണ വീടുകളിലും 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷം നിലവിലുള്ളതും പ്രവർത്തനം പുരോഗമിക്കുന്ന തുമായ കുടിവെള്ള പദ്ധതികളിൽ നിന്ന് 21.42 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള മെത്തിക്കും. 2020-21 ൽ ആദ്യഘട്ടത്തിൽ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ട പ്രവൃത്തികളുടെ ആകെ പദ്ധതി അടങ്കൽ 4343.89 കോടി രൂപയാണ്.
വിവിധ ജില്ലകളിൽ പ്രാദേശികമായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചർ, ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.ചന്ദ്രശേഖരൻ, ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കെ.ടി.ജലീൽ, കെ.കൃഷ്ണൻകുട്ടി, എ.കെ.ബാലൻ, എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്, എം.എം.മണി, വി.എസ്.സുനിൽകുമാർ, ഡോ.ടി.എം. തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.