മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ജലന്തര്‍ ബിഷപ്പ്

220

ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. ജലന്തര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകത്തിലാണ് ബിഷപ്പ് ഇക്കാര്യം പറയുന്നത്. കന്യാസ്ത്രീയുടെ പീഡന പരാതി പരാമര്‍ശിക്കാതെയാണ് മുഖപുസ്തകമായ സാഡാ സമാനയിലൂടെ ബിഷപ്പ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ട് പോകാന്‍ വിശാസികളുടെ സഹകരണം ആവശ്യമാണെന്നും ഇനിയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുമെന്നും വിശ്വാസികള്‍ക്കുള്ള സന്ദേശത്തില്‍ ബിഷപ്പ് പറയുന്നു.

NO COMMENTS