പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍

182

കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വ്യക്തിവൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ല. മെയ് അഞ്ചിന് മഠത്തില്‍ പോയെങ്കിലും അന്ന് അവിടെ താമാസിച്ചിട്ടില്ല. പരാതി ദുരുദ്ദേശപരമാണെന്നും ബിഷപ്പ് പറഞ്ഞു. ത്യപ്പൂണിത്തറ ഹൈടെക് ഓഫീസ് സെല്ലില്‍ രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഇത് ഇനിയും നീളാനാണ് സാധ്യത. അതേ സമയം അറസ്റ്റ് വേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.

NO COMMENTS