കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. ദില്ലിയിലെത്തുന്ന അന്വേഷണസംഘം ആദ്യം കന്യാസ്ത്രീക്കെതിരെ പരാതി നല്കിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തും. കന്യാസ്ത്രി പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്യന്‍ വടക്കേല്‍, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഡല്‍ഹിയിലെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും. കേരളത്തില്‍ ഒരു മാസത്തിലേറെ നീണ്ട അന്വേഷണം പൂര്‍ത്തികരിച്ച ശേഷമാണ് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദീകന് ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പോലീസ് അന്വേഷിക്കും.