ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു

159

കോട്ടയം : ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ 10.15ഓടെ പോലീസ് ക്ലബ്ബില്‍നിന്നും നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിഷപ്പിനെ മഠത്തിലെത്തിച്ചത്. വന്‍ പോലീസ് സംഘം മഠത്തിലും ചുറ്റിലുമായി നിലയുറപ്പിച്ചിരുന്നു. തെളിവെടുപ്പ് അമ്പത് മിനുട്ടോളം നീണ്ടുനിന്നു. പരാതിക്കാരിയായ കന്യാസ്ത്രീയേയും മറ്റ് കന്യാസ്ത്രീകളേയും തെളിവെടുപ്പ് നടക്കുന്ന 20 നമ്പര്‍ മുറിക്ക് സമീപത്തുനിന്നും കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയതിന് ശേഷമായിരുന്നു തെളിവെടുപ്പ്.

NO COMMENTS