കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റസമ്മതം മാത്രം പോരാ തെളിവ് കൂടി വേണമെന്ന് ഹൈക്കോടതി. കേസിൽ അറസ്റ്റ് വേണോയെന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞിരുന്നു.