ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ്

184

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്‍. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തിയത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ടെന്നും ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു. മഠത്തിലെ രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ കന്യാസ്ത്രീയുടെ സുഹൃത്തായ മറ്റൊരു കന്യാസ്ത്രീ എഴുതി ചേര്‍ത്തതാണ്. മഠത്തിലെ സിസിടിവിയുടെ കണ്‍ട്രോള്‍ കന്യാസ്ത്രീകള്‍ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു.

NO COMMENTS