ഹജ്ജ് സബ്‌സിഡി ഒഴിവാക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍

270

ദില്ലി: ഹജ്ജ് സബ്‌സിഡിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹജ്ജ് സബ്‌സിഡി ഒഴിവാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റൊരാളുടെ ചിലവില്‍ ഹജ്ജിന് പോകണോ എന്ന് ഹാജിമാര്‍ ചിന്തിക്കണം. ഹജ്ജിന് പുറപ്പെടുന്ന സ്ഥലം നെടുമ്പാശേരിയില്‍ നിന്ന് കരിപ്പൂരിലേക്ക് തിരിച്ച് കൊണ്ടുവരണം. ചെറിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് നടത്തുന്നതിന് എതിര്‍പ്പില്ലെന്നും കെ ടിജലീല്‍ ദില്ലിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY