കാസറഗോഡ് ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രി നിർമ്മാണവും സ്ഥലമെടുപ്പുമായ ബന്ധപ്പെട്ട് മികച്ച ഇടപ്പെടൽ നടത്തിയ എം ഐ സി ചട്ടഞ്ചാൽ സെക്രട്ടറി ജലീൽ കടവത്തിനെ ജില്ലാ ഭരണ കൂടം സ്നേഹോപഹാരം നൽകി ആദരിച്ചു.ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കാഞ്ഞങ്കാട് നഗരസഭ ചെയർ മാൻ രമേശൻ ഉപഹാരം കൈമാറി. ആശുപത്രി നിർമ്മാണത്തിന് വേണ്ട സ്ഥലമെടുപ്പിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്.
മുസ്ലിം ലീഗ് കാസർകോട്മണ്ഡലം കമ്മിറ്റി പ്രവർത്തക സമിതി അംഗം, ന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ സെക്രട്ടറി, കോഴിക്കോട് സി എച്ച് സെന്റർ കമ്മിറ്റി അംഗം,ബേവിഞ്ച ജമാഅത്ത് കമ്മിറ്റി അംഗം,
ബേവിഞ്ച സാധു സംരക്ഷണ സമിതി സെക്രട്ടറി തുടങ്ങിയ നിരവധി മേഖലയിൽ പ്രവർത്തിച്ചു വരുന്നു.