ന്യൂനപക്ഷസ്കോളർഷിപ്പുമായി ബന്ധപ്പെട്ട് കോടതിവിധിവന്നപ്പോൾ ഒരു സമുദായത്തിനും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവ് കൂടാതെ ലഭ്യമാക്കു
മെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വീകരിച്ച്
ക്ഷമയോടെ കാത്തിരിക്കലാണു കര
ണീയമെന്നു് മഹല്ല് ജമാഅത്ത് കൗൺസംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ.കരീം
പ്രസ്ഥാവനയിൽ പറഞ്ഞു
സ്ക്കോളർഷിപ്പുമായി ബന്ധപ്പെട്ട സർക്കാർ
നിലപാട് മുസ്ലിം സമുദായത്തെ വേദനിപ്പിച്ചു യെന്ന തരത്തിലുള്ള ലീഗ് പ്രതികരണം സമുദായ എകീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള കുടില തന്ത്രമാണ് . ഈവിഷയം കൈര്യം ചെയ്തതിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അതിന് ലീഗടക്കം എല്ലാവരും ഉത്തരവാദിയാണന്നിരിക്കെ അതെല്ലാം ഇടത് സർക്കാരിൻ്റെ മേൽ ചാർത്തിക്കൊടുത്ത് തടിയൂരാനുള്ള ചെപ്പടിവിദ്യയാണ്ഇപ്പോൾ സമുദായ സംഘടനകളുടെ യോഗം വിളിക്കലും സമര പ്രഖ്യാപനം നടത്തലും നിയമപരമായ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നൽകേണ്ടതു് ഏതൊരു സർക്കാരിൻ്റേയും ബാദ്ധ്യതയാണ്.
പിണറായി സർക്കാർ അത് നീതിപൂർവ്വം നിർവഹിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേരളത്തിലെ ജനങ്ങൾക്ക് ഉള്ളത്
എന്ന് പി.കെ.എ.കരീം പറഞ്ഞു.