ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും ഗര്‍ഭിണിയുമായ സഫൂറ സര്‍ഗറിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു.
കഴിഞ്ഞ ഒന്നര മാസമായി തിഹാര്‍ ജയിലിലാണ് സഫൂറ . പ്രദേശത്ത് വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് ഏപ്രില്‍ 13 നാണ് 27 വയസുകാരിയായ എം.ഫില്‍ വിദ്യാര്‍ത്ഥിനിയും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററും കൂടിയായ സഫൂറയെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്…
ജാമ്യാപേക്ഷയില്‍ അര്‍ഹതയുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലയെന്നും സര്‍ഗാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയാണ് ഇക്കാര്യം പറഞ്ഞ ത് . അതേസമയം ഗര്‍ഭിണിയായ സര്‍ഗറിന് ആവശ്യമായ വൈദ്യ സഹാ യവും മറ്റ് സഹായങ്ങളും നല്‍കാന്‍ കോടതി ജയില്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു
എഫ്.ഐ.ആറില്‍ പേരില്ലെന്നും മൂന്നു മാസം ഗര്‍ഭിണിയാണെന്നും ഉന്നയിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് സഫൂറയുടെ അഭിഭാഷകന്‍ കോടതിയെ പല തവണ സമീപിച്ചിരുന്നു. എന്നാല്‍, എല്ലത്തവണയും ജാമ്യാപേക്ഷ നിരസിക്കപ്പെടുകയാണ്.