കേബിള്‍കാര്‍ തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.

179

ജമ്മു: നിര്‍മാണത്തിലിരിക്കുന്ന ജമ്മു റോപ്പ്‌വേയുടെ കേബിള്‍കാര്‍ തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ട്രയല്‍ റണ്‍ നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അപകടം നടന്നത്.

മഹാമായ ക്ഷേത്രത്തിന് സമീപത്താണ് സാങ്കേതിക തകരാറുമൂലം റോപ്പ്‌വേ തകര്‍ന്നുവീണതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനാവില്ല. അപകടം നടന്ന സമയത്ത് ആറ് തൊഴിലാളികള്‍ കേബിള്‍ കാറിലുണ്ടായിരുന്നു.

കശ്മീര്‍ താഴ്‌വരയിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന റോപ്പ്‌വേയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് അപകടമുണ്ടായത്.

NO COMMENTS