ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു, മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്ക്.
ഞായറാഴ്ച പുലര്‍ച്ചെ ശ്രീനഗറിലെ ബട്ടാമലൂ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഭീകരർ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.